ആർ.ജെ ബാലാജി യുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന ഏറ്റവും പുതിയ തമിഴ്ചിത്രം ‘കറുപ്പ്’ നാളെ തിയേറ്ററുകളിലെത്തുമ്പോൾ നടിപ്പിൻ നായകൻറെ മറ്റൊരു വിജയചിത്രമായി കറുപ്പ് മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ സൂര്യയുടെ കറുപ്പ് എന്ന കഥാപാത്രത്തിന് ഒരു ദൈവീക പരിവേഷം ലഭിക്കുന്നതായാണ് ട്രെയിലറിൽ പറയുന്നത്. തമിഴ്നാട്ടുകാരുടെ ആരാധനാമൂർത്തിയായ ‘കറുപ്പ് സ്വാമി’യെയാണ് ചിത്രത്തിലുടനീളം പ്രമേയമാക്കിയിരിക്കുന്നത്. 130 കോടി ചെലവിട്ട് നിർമിച്ച ചിത്രത്തിന്റെ അണിയറയിൽ നിരവധി മലയാളികളുമുണ്ട്. കറുപ്പ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന കറുപ്പ് സ്വാമിയുടെ വിഗ്രഹം കോയമ്പത്തൂരിലെ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു […]
