മലയാള സിനിമയിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു ട്രെൻഡിനാണ് ഇപ്പോൾ സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്. തിയേറ്ററിൽ വലിയ പരാജയമായ ഒരു സിനിമ, ഒ.ടി.ടി റിലീസിന് ശേഷം പ്രേക്ഷക പ്രശംസ നേടുകയും പിന്നീട് അതിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ വൻ വിജയമാകുകയും ചെയ്യുന്നത് വളരെ അപൂർവമാണ്. അത്തരത്തിൽ വലിയ ചർച്ചയായ ചിത്രമാണ് സൈജു കുറുപ്പ് നായകനായെത്തിയ ‘മോഹിനിയാട്ടം’. ഒന്നാം ഭാഗമായ ഭരതനാട്യത്തിന് തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. […]
