കോഴിക്കോട്: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ തന്നെ കുറ്റപ്പെടുത്തി കുറിപ്പെഴുതിയ വ്യക്തി തനിക്ക് വാട്‌സ്ആപ്പില്‍ മെസേജ് അയച്ചതായും തെറ്റിധാരണ കാരണമാണ് കുറിപ്പെഴുതിയതെന്ന് പറഞ്ഞതായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എന്‍ കുഞ്ഞഹമ്മദ്.ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു കെ.ഇ.എന്നിന്റെ പ്രതികരണം. ജിഹാദി കമ്യൂണിസ്റ്റ് എന്നത് മോശം വാക്കല്ലെന്നും അദ്ധേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സി.പി.എം. നേതാക്കളടക്കം അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു കെ.ഇ.എന്നിനെതിരായ പരാമര്‍ശം വന്നത്. ‘കെ ഇ എന്നിന് നമ്മള്‍ ആളെ ഉണ്ടാക്കി കൊടുക്കണോ’ എന്നടക്കമുള്ള പരാമര്‍ശമാണ് ഗ്രൂപ്പിലെ ഒരു അംഗം ചോദിച്ചത്. […]
