2026 ഐ.പി.എല്ലില്‍ കിരീടമെന്ന സ്വപ്നം ബാക്കിയാക്കി രാജസ്ഥാന്‍ റോയല്‍സ് മടങ്ങിയിരിക്കുകയാണ്. രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ടാണ് രാജസ്ഥാന്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടന്നു. മത്സരം പരാജയപ്പെട്ടെങ്കിലും യുവതാരം വൈഭവ് സൂര്യവംശിയുടെ പോരാട്ടമാണ് കയ്യടി നേടിയത്. 47 പന്തില്‍ 96 റണ്‍സാണ് […]
