മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് നേടിയ ചുരുക്കം നടന്മാരിലൊരാളാണ് ദുല്‍ഖര്‍ സല്മാന്. മലയാളത്തിന് പുറമെ അന്യഭാഷയിലും മികച്ച സിനിമകള്‍ തേടിപ്പിടിച്ച് ചെയ്തുകൊണ്ട് ദുല്‍ഖര്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി. തെലുങ്കില്‍ സീനിയര്‍ താരങ്ങളെക്കാള്‍ മുമ്പ് 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കാനും ദുല്‍ഖറിന് സാധിച്ചു. സിനിമാലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് ഒരു ബ്രാന്‍ഡായി മാറിയ ദുല്‍ഖര്‍ ഒന്നിന് പിന്നാലെ ഒന്നായി വമ്പന്‍ പ്രൊജക്ടുകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. താരത്തിന്റെ സിനിമകളുടെയെല്ലാം ഒ.ടി.ടി റൈറ്റ്സ് റെക്കോഡ് തുകക്കാണ് വിറ്റുപോകുന്നത്. ഷൂട്ട് പൂര്‍ത്തിയായ […]
