ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ മത്സരത്തിലെ ആദ്യ ദിനം അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സാണ് ഇന്ത്യ നേടിയത്. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി റിഷബ് പന്തുമാണ് ക്രീസിലുള്ളത്. നാലാമനായി ഇറങ്ങി 143 പന്തുകള്‍ നേരിട്ട് 103* റണ്‍സാണ് താരം നേടിയത്. ഒരു സിക്സും 11 ഫോറും അടങ്ങുന്നതാണ് താരത്തിന്റെ […]
