
ജലന്ധർ: കാനഡയിൽ പഞ്ചാബി വ്യവസായി വെടിയേറ്റ് മരിച്ചു. നവൻഷഹർ സ്വദേശിയായ ബിന്ദർ ഗാർച്ച (48) ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ പ്രധാന നഗരമായ സറേയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്റ്റുഡിയോ, വിരുന്ന ഹാൾ ബിസിനസുകളാണ് ബിന്ദർ ഗാർച്ചയ്ക്കുണ്ടായിരുന്നത്. പ്രദേശത്തെ പ്രശസ്തനായ ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം. സറേയിലെ ഗുമാന് ഫാംസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പ്രതികൾ സഞ്ചരിച്ചതാണെന്നാണ് കരുതുന്ന ഒരു വാഹനം കത്തി നശിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കാനഡയിൽ പഞ്ചാബി വ്യവസായികളെ […]