എറണാകുളം: കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന വീട് തകർത്തു. മാമലകണ്ടം ചാമപ്പാറ സ്വദേശി ഡെനിഷ് ജോസഫിന്റെ വീടാണ് തകർത്തത്. വീട്ടുപകരണങ്ങളും കാട്ടാന നശിപ്പിച്ചു. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഒരു വർഷം മുൻപ് രണ്ട് പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കോതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കീരംപാറ, കുട്ടമ്പുഴ, കവളങ്ങാട് പഞ്ചായത്തുകളിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ആനയെ കൂടാതെ പന്നിയും പുലിയും കുരങ്ങുമെല്ലാം കാർഷികവിളകൾ ഉൾപ്പെടെ നശിപ്പിക്കുന്നുണ്ട്.