
മുംബൈ: ഛത്രപതി ശിവാജി മഹാരാജിനെ അപകീർത്തിപ്പെടുത്തി പുസ്തകം പ്രസിദ്ധീകരിച്ചതിന് പരസ്യമായി മാപ്പുപറഞ്ഞ് ഇന്ത്യയിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. ശിവാജി മഹാരാജിന്റെ 13-ാം തലമുറക്കാരനായ ഉദയൻരാജ ബോസാലയോടാണ് മാപ്പ് പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ പത്രങ്ങളിലാണ് ക്ഷമാപണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കൻ എഴുത്തുകാരന് ജെയിംസ് ലെയ്ൻ എഴുതിയ ‘ശിവാജി: ഹിന്ദു രാജാവ് ഇസ്ലാമിക് ഇന്ത്യയിൽ’ എന്ന പുസ്തകത്തിലാണ് അപകീർത്തികരമായ പ്രസ്താവനകളുള്ളത്. 2003 ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ചരിത്രത്തിന്റെയോ രേഖകളുടെയോ പിൻബലമില്ലാതെയായിരുന്നു പുസ്തകം എന്ന് അന്ന് തന്നെ വ്യാപക വിമർശനം ഉയർന്നിരുന്നു. 2004 […]