കൊച്ചി: സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് 800 രൂപ കൂടി 1,05,320 രൂപയായി. ഗ്രാമിന്100 രൂപ കൂടി 13,165 രൂപയായി. ഇന്നത്തെ വിലനിലവാരം അനുസരിച്ച് 1,15,196 രൂപ നല്കിയാൽ മാത്രമേ ഒരു പവന് സ്വർണാഭരണം സ്വന്തമാക്കാനാകൂ. ഡയമണ്ട്, ലൈറ്റ് വെയിറ്റ് ആഭരണങ്ങൾക്ക് ഉപയോഗിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 10,820ലെത്തി. 285 രൂപയാണ് ഇന്ന് ഒരുഗ്രാം വെള്ളിയുടെ വില. ലോകത്തിന്റെ പലഭാഗത്തായി നടക്കുന്ന സംഘർഷങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. സ്വർണത്തിൽ നിക്ഷേപകർക്ക് വിശ്വാസം വർദ്ധിച്ചതോടെ […]