
തിരുവനന്തപുരം: സംസ്ഥാനത്ത് എസ് ഐ ആർ വോട്ടർപ്പട്ടിക തീവ്രപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കുന്ന ആദ്യ നിയമസഭാമണ്ഡലമായി കുട്ടനാട് മാറി. 14,233 പേർക്ക് നോട്ടീസ് നൽകി ഹിയറിംഗ് പ്രക്രിയ നടത്തിയാണ് മണ്ഡലം നൂറു ശതമാനമെന്ന നേട്ടത്തിലേക്കെത്തിയത്. തുടർന്ന് നോട്ടീസ് നൽകിയ 23,427 പേരുടെയും ഹിയറിംഗ് പൂർത്തിയാക്കി അരുവിക്കരയും, വൈക്കം (19,518), കുന്നത്തുനാട് (20,688) നിയമസഭാമണ്ഡലങ്ങളും ആദ്യം ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കുന്ന മണ്ഡലങ്ങളായി മാറി. വൈകുന്നേരം 3 മണിക്ക് നടന്ന വീഡിയോ കോൺഫറൻസ് വഴി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ […]