ഹൈദരാബാദ്: തെലങ്കാനയിലെ കമ്പനിയിൽ നിന്ന് 1,000 ലിറ്റർ മൃഗരക്തം പിടികൂടി. കച്ചെഗുഡയിലെ സിഎൻകെ ഇംപോർട്ട് ആൻഡ് എക്സ്പോർട്ടിൽ നിന്നാണ് അനധികൃതമായി ശേഖരിച്ച ആടിന്റെ രക്തം പിടിച്ചെടുത്തത്. ജീവനുള്ള ആടുകളിൽ നിന്നാണ് ഇവർ രക്തം ശേഖരിച്ചതെന്നാണ് വിവരം. ഫ്രിഡ്ജിൽ പ്ലാസ്റ്റിക്ക് കവറിലാക്കായാണ് രക്തം സൂക്ഷിച്ചിരുന്നത്. രക്തം ശേഖരിക്കാനുള്ള ഉപകരണങ്ങളും സംവിധാനങ്ങളും ഇവിടെയുണ്ട് ഹരിയാന ആസ്ഥാനമായുള്ള ഒരു കമ്പനിക്ക് വേണ്ടിയാണ് ഇവർ രക്തം ശേഖരിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ കമ്പനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ക്ലിനിക്കൽ പരീക്ഷണങ്ങൾക്കോ അനധികൃത മെഡിക്കൽ […]