തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. ജില്ലാകമ്മിറ്റി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് നടപടി.തുടര്‍ച്ചയായി സാമ്പത്തിക ക്രമക്കേടുകളും അനാവശ്യ സംഘര്‍ഷങ്ങളും ഉണ്ടായതോടെയാണ് നടപടി.നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിലും പരാതി ഉയർന്നിരുന്നു. സംസ്ഥാന കമ്മിറ്റി അംഗത്തെ ഉള്‍പ്പെടുത്തി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഉണ്ടായിട്ടുള്ള ക്രമക്കേടുകള്‍ അന്വേഷിക്കാനാണ് ജില്ലാകമ്മിറ്റി തീരുമാനം. അതേസമയം യൂണിറ്റ് പിരിച്ചുവിട്ടിട്ടില്ല എന്ന വിചിത്രവാദവുമായി യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ കമ്മിറ്റി രംഗത്തെത്തി. സംഘര്‍ഷങ്ങളുടെ പേരില്‍ തുടര്‍ച്ചയായി യൂണിവേഴ്സിറ്റി കോളേജ് പ്രതിക്കൂട്ടിലായിരുന്നു.