എറണാകുളം : അങ്കമാലി ബെവ്കോ ഔട്ട്ലെറ്റിൽ വൻ ക്രമക്കേട് കണ്ടെത്തി. വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടത്തിയത്. കണക്കിൽ 22,000 രൂപയുടെ ക്രമക്കേടാണ് കണ്ടത്തിയത്. ജീവനക്കാരിൽ നിന്ന് വിജിലൻസ് സംഘം 82,000 രൂപ പിടിച്ചെടുത്തു. മദ്യ കമ്പനികൾ നൽകിയ കൈക്കൂലിയെന്ന് വിജിലൻസ് പറയുന്നു. ഡ്യൂട്ടി സമയത്ത് 2 ജീവനക്കാർ മദ്യപിച്ച് ലക്ക് കെട്ട നിലയിലായിരുന്നു.