എറണാകുളം : അച്ഛനെയും മകളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചി എളമക്കരയിലാണ് ദുരന്തം.പവിശങ്കർ മകൾ വാസുകി (6) എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് ഇരുവരെയും വിഷം കഴിച്ചു മരിച്ച നിലയിൽകണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ സ്വദേശികളായ ഇവർ സകുടുംബം മാസങ്ങളായി എറണാകുളം എളമക്കരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംഭവസമയം ഭാര്യ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് വിവരം. മകള്‍ക്ക് വിഷം നല്കിയ ശേഷം പിതാവ് പവിശങ്കര്‍ കിടപ്പുമുറിയിലെ ഫാനില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് […]