കൊല്ലം: അഞ്ചലിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ കാർ ഡ്രൈവറെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ആറു മണിയോടെ അഞ്ചൽ- ആയൂർ റൂട്ടിൽ കൈപ്പിള്ള മുക്കിന് സമീപത്താണ് അപകടം നടന്നത്. കുളത്തൂപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും അഞ്ചൽ അഗസ്ത്യക്കോട്ടേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസിന്റെ ഡീസൽ ടാങ്കിലേക്കാണ് കാർ ഇടിച്ച് കയറിയത്. കാർ തെറ്റായ ഭാഗത്ത് കൂടി കയറി വന്നതാണ് അപകട കാരണം എന്നാണ് […]