ഇടുക്കി: ശബരിമല മകരവിളക്ക് ദർശനത്തിന്റെ ഭാഗമായി ജനുവരി 14-ന് കുമളി, വണ്ടിപ്പെരിയാർ, പീരുമേട് പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിലെ സ്കൂളുകൾക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ. ദർശനത്തിന് പോകുന്ന സ്വാമിമാരുടെ വാഹനങ്ങളുടെ തിരക്കുമൂലം ഈ പഞ്ചായത്തുകളിലെ കട്ടികൾക്ക് സ്കൂളുകളിൽ എത്തിച്ചേരാൻ അസൗകര്യമുള്ളതും, വാഹനങ്ങളുടെ തിരക്ക് മൂലം അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യത ഉള്ളതിനാലുമാണ് അവധി പ്രഖ്യാപിച്ചത്. മുഴുവൻ വിദ്യാർഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. അവധി മൂലം നഷ്ടപെടുന്ന […]