തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് നേതാവ് രഞ്ജിത പുളിക്കന്‍ പോലീസ് കസ്റ്റഡിയിലായി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള മൂന്നാമത്തെ ബലാത്സംഗക്കേസിൽ പരാതി നല്കിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ പത്തനംതിട്ട സൈബര്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തതിനാണ് കേസ്. കേസെടുത്തതിന് പിന്നാലെ രജിത പുളിക്കല്‍ ഒളിവിലായിരുന്നു. കോട്ടയത്തെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോട്ടയത്ത് നിന്നാണ് ഇവർ പിടിയിലായത്. ഇന്ന് വൈകിട്ടോടെ രഞ്ജിതയെ പത്തനംതിട്ടയിലെത്തിച്ച് ചോദ്യംചെയ്യും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ആദ്യ കേസ് വന്നപ്പോൾ തന്നെ […]