ഗീതു മോഹൻദാസ് ചിത്രം ‘ടോക്സികിന്റെ’ ടീസർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. മമ്മുട്ടി ചിത്രം ‘കസബ’ സ്ത്രീ വിരുദ്ധമാണെന്ന് പറഞ്ഞവരാണ് ഗീതു മോഹൻദാസും സംഘവും. എന്നിട്ട് അതേ ഗിതു മോഹൻദാസ് തന്നെയിപ്പോൾ പെണ്ണിനെ വെറും ഭോഗവസ്തുവാക്കി ആൺകോയ്മ നിറഞ്ഞാടുന്ന ചിത്രമെടുത്തിരിക്കുകയാണെന്നാണ് പ്രധാന വിമർശനം. 2016ലാണ് നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബ റിലീസായത്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച പൊലീസ് കഥാപാത്രം സഹപ്രവർത്തകയുടെ പാൻറസിൽ കയറി പിടിക്കുന്ന രംഗമാണ് വിവാദമാക്കിയത്. ഒരു ചലച്ചിത്ര മേളയിൽ […]