
തൃശൂർ: അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശില്പ (30) മകൻ അക്ഷയജിത്ത് (5) എന്നിവരെയാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതാണെന്നാണ് സംശയം. ഭർത്താവിന്റെ വീട്ടിലാണ് ശില്പയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഭർത്താവ് മഹിത്ത്. കുഞ്ഞിന്റെ മൃതദേഹം കട്ടിലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. കമിഴ്ന്ന് കിടക്കുന്നു കുട്ടി. ശിൽപ്പ തൂങ്ങി നിൽക്കുകയുമായിരുന്നു. തനിക്ക് പനിയായത് കൊണ്ട് മറ്റൊരു മുറിയിൽ മാറികിടക്കുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ മൊഴി. […]