ബെംഗളൂരു: അയൽവാസിയുമായുണ്ടായ നിസാരതർക്കത്തെ തുടർന്ന് ആറ് വയസ്സുകാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പശ്ചിമ ബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ മകളാണ് കൊല്ലപ്പെത്. ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലെ പട്ടണ്ടൂർ അഗ്രഹാരയിലെ കുടിയേറ്റ കോളനിയിലാണ് സംഭവം. മാതാപിതാക്കളോടുള്ള ദേഷ്യത്തിലാണ് പ്രതി കുട്ടിയെ കൊലപെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽക്കാരനായ യൂസഫിനെ പൊലീസ് അറസ്റ്റുചെയ്തത്. പെൺകുട്ടിയുടെ അമ്മയും യൂസഫും തമ്മിൽ അടുത്തിടെ നിസ്സാര കാര്യത്തിന് വഴക്കുണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകകാരണമെന്നാണ് […]