
ന്യൂഡൽഹി: ഇറാന് ശക്തമായ മുന്നറിയിപ്പുമായി യുഎഇ. അയൽക്കാരോട് ഇറാൻ യുക്തിയോടെയും ഉത്തരവാദിത്തത്തോടെയും പെരുമാറണമെന്നും സംയമനം പാലിച്ചില്ലെങ്കിൽ കൂടുതൽ ഒറ്റപ്പെടുമെന്നും യുഎഇ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് മുന്നറിയിപ്പ് നൽകി. ഇറാന് ലക്ഷ്യം നഷ്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാൻ അവസാനിപ്പിക്കണം. ഇറാന്റെ നടപടി പരമാധികാരത്തിന്റെയും അന്താരാഷ്ട്ര തത്വങ്ങളുടെയും തുടർച്ചയായ ലംഘനമാണെന്നും ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും സൗദി പ്രതികരിച്ചു. […]