
ന്യൂഡൽഹി: വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗം നിരോധിച്ചു. പവർബാങ്കുകളിൽ നിന്ന് തീപിടുത്തം ഉണ്ടായ സാഹചര്യത്തിലാണ് ഡിജിസിഎയുടെ പുതിയ നിർദ്ദേശം. ഫോണുകളോ മറ്റ് ഉപകരണങ്ങളോ വിമാനത്തിനുള്ളിൽ ചാർജ് ചെയ്യാൻ പാടില്ലെന്നും ഡിജിസിഎയുടെ ഉത്തരവിൽ പറയുന്നു. വിമാനത്തിലെ സീറ്റ് ഔട്ട്ലെറ്റ് വഴിയുളള ചാർജിംഗിനും നിരോധനമുണ്ട്. പവർ ബാങ്ക് അടങ്ങിയ ബാഗ് മുകളിലെ ക്യാബിനിൽ വെക്കാൻ പാടില്ല. പകരം കണ്ണെത്തുന്ന ദൂരത്ത് വെക്കണം. എല്ലാതരം ലിഫിയം ബാറ്ററികൾക്കും ഇതേ നിരോധനം ബാധകമാണ്. വിമാനത്താവളങ്ങളിൽ ഇത് സംബന്ധിച്ച് നിർദ്ദേശങ്ങൾ അടങ്ങിയ ബോർഡ് സ്ഥാപിക്കണമെന്നും […]