
ന്യൂഡല്‍ഹി: ആഗോള പ്രതിരോധ വിപണിയില്‍ ഭാരതത്തിന്റെ കരുത്ത് വിളിച്ചോതി പുതിയ കണക്കുകള്‍ പുറത്ത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 38,424 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 63 ശതമാനത്തിന്റെ വന്‍ വര്‍ധനവാണ് ഈ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ആഗോള പ്രതിരോധ നിര്‍മ്മാണ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഈ നേട്ടത്തെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു. പ്രതിരോധ കയറ്റുമതിയിലെ ഈ വമ്പിച്ച വളര്‍ച്ചയ്ക്ക് […]