
തൃശ്ശൂര്‍: കോടാലി കടമ്പോട് നാടിനെ നടുക്കിയ ദുരന്തം. പുലര്‍ച്ചെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരങ്ങളെ പാമ്പ് കടിച്ചു. കടമ്പോട് എ.എല്‍.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആല്‍ജോയാണ് മരിച്ചത്. മൂത്ത സഹോദരന്‍ അന്‍ജോ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്നു ആല്‍ജോയും അന്‍ജോയും. പുലര്‍ച്ചെ രണ്ട് മണിയോടെ ഇരുവര്‍ക്കും വയറുവേദന അനുഭവപ്പെട്ട് ഉണര്‍ന്നിരുന്നു. തലേദിവസം പുറത്തുപോയി വന്ന ശേഷം ജ്യൂസ് കുടിച്ചിരുന്നതിനാല്‍, ഭക്ഷ്യവിഷബാധയാകാം വയറുവേദനയ്‌ക്ക് കാരണമെന്ന് കരുതി വീട്ടുകാര്‍ ചൂടുവെള്ളം നല്‍കി വീണ്ടും ഉറക്കി. എന്നാല്‍ […]