
പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് പാലം ഉദ്ഘാടനം നേരത്തെ ആക്കി ആരോഗ്യമന്ത്രി വീണ ജോർജ്. അഞ്ചുമണിക്ക് നടത്താനിരുന്ന കോഴഞ്ചേരി പാലം ഉദ്ഘാടനമാണ് നേരത്തെ ആക്കിയത്. നാല് മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്തസമ്മേളനം. പണി തീരാത്ത പാലമാണ് ധൃതി പിടിച്ച് ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നത്. സംഭവം വിവാദമായപ്പോൾ പഴയ പോസ്റ്റ് മാറ്റി അപ്പ്രോച്ച് റോഡ് ഉദ്ഘാടനം എന്ന പോസ്റ്റർ ഇറക്കുകയും ചെയ്തു. എന്നാൽ കോഴഞ്ചേരി പാലത്തിന്റെ പെയിൻറിങ് ജോലി മാത്രമാണ് ബാക്കിയെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിന്റെ […]