ഹൈന്ദവ വിശ്വാസപ്രകാരം വരൻ വധുവിന്റെ കഴുത്തിലണിയുന്ന താലിയ്ക്ക് മഹത്വങ്ങളേറെയാണ്. അതുകൊണ്ടുതന്നെ ഭർത്താവിന്റെ വിയോഗം വരെ ഭാര്യയുടെ കഴുത്തിൽ താലി വേണമെന്നാണ് വിശ്വാസം. താലിയെ മഞ്ഞ ചരടിൽ കോർത്ത് കെട്ടുന്ന പതിവിൽ നിന്നും വ്യത്യസ്തമായി സ്വർണമാലയിൽ താലി ചാർത്തുന്ന രീതിയും ഇന്ന് പ്രചാരത്തിലുണ്ട്. മഞ്ഞച്ചരടിൽ വധുവിനെ അണിയിക്കുന്ന താലിയുടെ മൂന്ന് കെട്ടുകൾക്കും പ്രത്യേകതകളുണ്ട്. ആദ്യത്തെയും രണ്ടാമത്തയും കെട്ട് വരനും മൂന്നാമത്തെ കെട്ട് വരന്റെ സഹോദരിയുമാണ് കെട്ടേണ്ടത്. ദാമ്പത്യ ജീവിതം സന്തോഷത്തോടെയും സമാധാനത്തോടെയും മുന്നോട്ട് പോകുവാൻ വരൻ ബാധ്യസ്ഥനാണെന്ന് ഇതുവഴി […]