പാലക്കാട്: ആന്ധ്ര – ഒഡീഷ അതിർത്തി പ്രദേശത്തെ മലയിൽ നിന്ന് ലഹരിക്കടത്ത് സംഘത്തലവനെ പിടികൂടി കേരള പോലീസ്. ആന്ധ്രപ്രദേശ് അനന്തഗിരി കോണ്ടിബ സ്വദേശി ലബുഡു അജിത് കുമാറിനെയാണ് പാലക്കാട് കസബ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം പാലക്കാട് പുതുശ്ശേരിയിൽ രണ്ട് കിലോ ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ പ്രധാനിയാണ് ലബുഡു. ചരക്ക് ലോറിയിൽ ഹാഷിഷ് ഓയിലുമായി എത്തിച്ചതിന് പിടിയിലായ മൂന്നംഗ സംഘം നൽകിയ വിവര പ്രകാരമാണ് ലബുഡുവിനെ പോലീസ് കണ്ടെത്തിയത്. ലബുഡുവാണ് ഹാഷിഷ് ഓയിൽ നൽകിയെന്നായിരുന്നു പ്രതികളുടെ […]