കോഴിക്കോട്: ഇത്തവണ രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയില്‍ നിന്ന് ക്ഷണം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കോഴിക്കോട് ചേമഞ്ചേരിയിലെ കമലയും ശ്യാമളയും. സര്‍വോദയ സംഘത്തിന് കീഴിലെ ചേമഞ്ചേരി ഖാദി നെയ്ത്ത് കേന്ദ്രത്തില്‍ നെയ്ത്ത് തൊഴിലാളികളാണ് കമല ഷിംജിത്തും ശ്യാമള ബാലകൃഷ്ണനും. ആന്ധ്രാപ്രദേശിലെ പരമ്പരാഗത നെയ്ത്ത് സമ്പ്രദായമായ കുപ്പടം നെയ്ത്തില്‍ വിദഗ്ധരാണ് ഇരുവരും. ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുവരെയും അതിഥികളായി ക്ഷണിച്ചിരിക്കുകയാണ്. ആന്ധ്രയിലെ കുപ്പടം ഗ്രാമത്തില്‍ രൂപം കൊണ്ടതു മൂലം […]