
ന്യൂഡൽഹി: മുതിർന്ന ഐപിഎസ് ഓഫീസർ ആനന്ദ് സ്വരൂപ് ആഭ്യന്തര സുരക്ഷാസെക്രട്ടറി (സ്പെഷ്യൽ)യായി നിയമിതനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിയമന സമിതി ഇതിനുള്ള അനുമതി നൽകി. പ്രവീൺ വസിഷ്ടയുടെ പിൻഗാമിയായാണ് ആനന്ദ് സ്വരൂപ് ആഭ്യന്തര മന്ത്രാലയത്തിലേക്ക് എത്തുന്നത്. ഉത്തർപ്രദേശ് കേഡറിൽ നിന്നുള്ള 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ആനന്ദ് സ്വരൂപ്. നിലവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഡയറക്ടർ ജനറലായാണ് അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്. ആനന്ദ് സ്വരൂപിന് പോകുന്ന ഒഴിവിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഡയറക്ടർ ജനറലായി നിയമിതയാകുന്നത് […]