
തിരുവനന്തപുരം: കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് മുൻ മേയർ ആര്യാ രാജേന്ദ്രനും കൂട്ടരും എടുത്തുമാറ്റിയ തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവിന്റെ ഛായചിത്രം ബിജെപി പുനഃസ്ഥാപിച്ചു. മുൻപുണ്ടായിരുന്നത് പോലെ ഗാന്ധിജിയുടെ അടുത്തടുത്തായാണ് ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്ർറെ ചിത്രം സ്ഥാപിച്ചത്. 1940 ൽ കോർപറേഷൻ രൂപീകരണ സമയം മുതൽ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്ർറെ ചിത്രം കോർപറേഷൻ ഹാളിലുണ്ടായിരുന്നു . മേയറുടെ ഡയസിനു പുറകിലായിരുന്നു ചിത്രമുണ്ടായിന്നത്. എന്നാൽ കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി യാതൊരു കാരണവുമില്ലാതെ ധാർഷ്ഠ്യത്തോടെ ഇത് എടുത്തുകളയുകയായിരുന്നു. അന്ന് ബിജെപി […]