ആലപ്പുഴ: ആറ് മാസം പ്രായമായ കുഞ്ഞ് ആനയുടെ കാലിനരികിൽ വീണ സംഭവത്തിൽ ആനയുടെ ഒന്നാം പാപ്പാൻ ജിതിനാണ് കസ്റ്റഡിയിലായത്. സംഭവത്തിൽ ജിതിനെതിരെയും രണ്ടാം പാപ്പാൻ അഭിലാഷിനുമെതിരെ കേസ് എടുത്തിരുന്നു.മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്തു. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ കാൽക്കൽ ആറ് മാസം പ്രായമുള്ള കുട്ടി വീഴുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഭയം മാറാനും ഭാഗ്യം വരാനുമായി കുഞ്ഞുമായി ഇയാള് ആനയുടെ […]