ആലപ്പുഴ: ആറ് മാസം പ്രായമായ കുഞ്ഞ് ആനയുടെ കാലിനരികിൽ വീണ സംഭവത്തിൽ കുട്ടിയുടെ പിതാവും താത്കാലിക പാപ്പാനുമായ അഭിലാഷ് പിടിയിൽ. കേസിൽ ഒന്നാം പ്രതി ജിതിൻ രാജിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ജിതിനെതിരെയും രണ്ടാം പാപ്പാൻ അഭിലാഷിനുമെതിരെ കേസ് എടുത്തിരുന്നു.മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകൾ ചേർത്തു. ജുവനൈൽ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ കാൽക്കൽ ആറ് മാസം പ്രായമുള്ള കുട്ടി വീഴുന്ന ദൃശ്യങ്ങൾ […]