കൊച്ചി: ആലുവയിൽ വൻ ലഹരിവേട്ട. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 50 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ബിലാൽ (21) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴയിൽ രാസലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് യുവാവ് എന്നാണ് വിവരം. രാവിലെ പത്തുമണിയോടെ ആലുവ പറവൂർ കവലയിൽ വച്ചാണ് സംഭവം. ബെംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന വോൾവോ ബസിൽ നിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ബാഗിൽ ഒളിപ്പിച്ചായിരുന്നു മയക്കുമരുന്ന് കടത്ത്.