പാർവ്വതി തെരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി രണ്ട് തിങ്കളാഴ്ച്ച കൂത്താട്ടുകുളത്ത് ആരംഭിച്ചു.യുവനിരയിലെ ശ്രദ്ധേയനായ ഷഹദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ശ്രീമതി ജെബി മേത്തർ എം.പി.യും, പാർവ്വതി തെരുവോത്തും ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു ചിത്രീകരണത്തിന് തുടക്കമിട്ടത്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – […]