തൃശൂർ: കനത്ത സുരക്ഷയുള്ള കേരള പൊലീസ് അക്കാദമിയിൽ നിന്ന് ചന്ദനമരങ്ങൾ മോഷ്ടിച്ചു. . അക്കാദമി ക്യാമ്പസിനുള്ളിലെ ലക്ഷങ്ങൾ വില വരുന്ന രണ്ട് ചന്ദനമരങ്ങളാണ് മോഷ്ടിച്ചത്. ചന്ദന മരങ്ങൾക്ക് 30 വർഷത്തിലധികം പഴക്കമുണ്ട്. ഡിസംബർ 27 നും ജനുവരി രണ്ടിനും ഇടയിലാണ് മോഷണം നടന്നത്. യന്ത്ര സഹായത്തോടെയാണ് മരം മുറിച്ചിരിക്കുന്നതെന്നാണ് വിവരം. അക്കാദമി എസ്റ്റേറ്റ് ഓഫിസറുടെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കനത്ത സുരക്ഷയും മുഴുവൻ സമയം നിരീക്ഷണവുമുള്ള പ്രദേശമാണ് പൊലീസ് അക്കാദമിയും പരിസരവും. ഉദ്യോഗസ്ഥരുടെ […]