
ലക്നൗ: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർഎസ്എസ്) അഖില ഭാരതീയ കാര്യകാരിണി ബൈഠക്ക് തിങ്കളാഴ്ച (ജനുവരി 5) ആരംഭിക്കും. യുപി മഥുരയിലെ വൃന്ദവനിലാണ് ഏഴ് ദിവസം നീണ്ടുനിൽക്കുന്ന യോഗം നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഭോപ്പാലിൽ നിന്ന് ട്രെയിൻ മാർഗം മഥുരയിലെത്തി. പൊലീസ് അകമ്പടിയോടെ കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ റെയിൽവേ സ്റ്റേഷനിൽ നിന്ന് വൃന്ദാവനത്തിലേക്ക് ആനയിച്ചത്. കേന്ദ്ര ഏജൻസികളുടെ സുരക്ഷ വലയത്തിലാണ് വൃന്ദവനം. മോഹൻ ഭാഗവതിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തില്‍ ആർഎസ്എസ് സർകാര്യവാഹ് […]