തിരുവനന്തപുരം: ആർമി ഡെന്റൽ കോർപ്സിന്റെ (എഡിസി) 85-ാം വാർഷികം പാങ്ങോട് സൈനിക കേന്ദ്രത്തിലെ മിലിട്ടറി ഡെൻ്റൽ സെൻ്ററിൽ ആഘോഷിച്ചു. പാങ്ങോട് മിലിട്ടറി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മുഖ്യാതിഥിയായിരുന്നു. ഡെന്റൽ സെന്ററിലെ എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അദ്ദേഹം ആശംസകൾ നേർന്നു. ഡെൻ്റൽ സെൻ്ററിന്റെ കമാൻഡിംഗ് ഓഫീസർ ലെഫ്റ്റനന്റ് കേണൽ വിജയ് ലാൽ, ഡെന്റൽ ഓഫീസർ ക്യാപ്റ്റൻ പ്രണവ് എസ് നാഥ്, സർവീസിലുള്ളവരും വിരമിച്ച ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.