പാലക്കാട്: സ്വർണമാണെന്ന് കരുതി വിട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മുക്കു പണ്ടങ്ങൾ കവർന്നു. പാലക്കാട് കൊടുമുണ്ട സ്വദേശി മുജീബ് റഹ്മാന്റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് വീട്ടിനകത്ത് കയറിയത്. മോഷ്ടാവ് എത്തുന്ന വിവിധ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിലപിടിച്ചതൊന്നും നഷ്ടമായില്ലെങ്കിലും വിട്ടിൽ കയറിയ കള്ളനെ കണ്ടെത്താൻ മുജീബ് റഹ്മാൻ തൃത്താല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.