തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി താങ്ങി നിര്‍ത്തുന്നതും മലയാളികളുടെ രണ്ടാമത്തെ വീടായും കരുതുന്ന ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയല്ല ഇരുമുന്നണികളുടെയും ലക്ഷ്യം. വോട്ടിന് വേണ്ടി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുകയാണ് ഇരുവരും ചെയ്യുന്നത്. ഇതു ഒരു സമുദായത്തെ അരികുവത്കരിക്കാനെ ഉപകരിക്കൂവെന്നും അദേഹം പ്രസ്താവിച്ചു. ഇറാനിലെ സമീപകാല സംഭവവികാസങ്ങളും ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളും ആശങ്കപ്പെടുത്തുന്നതാണ്. ജിസിസി രാജ്യങ്ങളില്‍ […]