കൊച്ചി : സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റ് കർമ്മഫലം ആണെന്നും , കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്നും മുൻപ് രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി . സ്വന്തം പ്രവൃത്തികളുടെ അനന്തരഫലങ്ങൾ എല്ലാവർക്കും നേരിടേണ്ടിവരുമെന്നും അവർ പറഞ്ഞു. ‘രഞ്ജിത്ത് ഒരു പ്രശസ്ത സംവിധായകനായിരിക്കാം, എനിക്ക് അതിനെക്കുറിച്ച് അറിയില്ല. അടുത്തിടെ പുറത്തുവന്ന ലൈംഗിക പീഡന പരാതി അദ്ദേഹം ഒരു നല്ല വ്യക്തിയല്ലെന്ന് തെളിയിക്കുന്നു. അദ്ദേഹം ഒരു ലൈംഗിക വേട്ടക്കാരനാണ്. പീഡനത്തെക്കുറിച്ച് വെളിപ്പെടുത്താൻ എനിക്ക് 15 വർഷമെടുത്തു. അന്ന് എനിക്ക് ആരെയും […]