ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളിപക്ഷ നടപടിയുമായി കേന്ദ്ര സർക്കാർ.10 മിനിട്ട് ഡെലിവറി എന്ന ആശയം അവസാനിപ്പിച്ചു കൊണ്ടുള്ള തീരുമാനമാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത് . ബ്ലിങ്കിറ്റ്, സെപ്റ്റോ, സൊമാറ്റോ, സ്വിഗ്ഗി എന്നിവയുൾപ്പെടെയുള്ള ക്വിക്ക് കൊമേഴ്സ് കമ്പനികളുമായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ ഒരു കൂടിക്കാഴ്ച നടത്തി. “10 മിനിറ്റ് ഡെലിവറി” സമയപരിധി ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളോട് നിർദ്ദേശിച്ചു. തൊഴിലാളികളുടെ താൽപര്യം മുൻനിർത്തിയാണ് തീരുമാനം. കേന്ദ്ര സർക്കാർ തീരുമാനത്തെ സെപ്റ്റോ […]