ഇന്ത്യയുടെ ആരോഗ്യമേഖലയ്ക്കായി തയ്യാറാക്കിയ ദീർഘവീക്ഷണമുള്ള ഒരു രൂപരേഖയാണ് കേന്ദ്ര ബജറ്റ് മുന്നോട്ടുവെക്കുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയർമാൻ ഡോ. ആസാദ് മൂപ്പന് പറഞ്ഞു . നവീകരണം, ലഭ്യത, ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കൽ, ആഗോള മത്സരക്ഷമത എന്നിവയെ ഇതിലൂടെ ഒരുമിച്ച് സാധ്യമാക്കുന്നു. അഞ്ച് വർഷത്തേക്ക് 10,000 കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള ‘ബയോഫാർമ ശക്തി’ പദ്ധതി, ഗവേഷണം, ഉൽപ്പാദനം, നിയന്ത്രണ ശേഷി എന്നിവ ശക്തിപ്പെടുത്തുന്നതിലൂടെ രാജ്യത്ത് അത്യാധുനികവും കുറഞ്ഞ ചിലവിലുള്ളതുമായ ചികിത്സാ മാർഗങ്ങൾ സാധ്യമാക്കും. 17 ഗുരുതര ക്യാൻസർ […]