
തിരുവനന്തപുരം: ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചു. പാങ്ങപ്പാറ ചെല്ലമംഗലം വാർഡിൽ പുന്നക്കുഴി രോഹിണിയിൽ രാജൻ ആശാരിയുടെ മകൻ രാഗേഷ് (26) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടം. ശ്രീകാര്യത്ത് വെച്ച് രാഗേഷ് സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഒരു ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു യുവാവ്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഗേഷ് ഹെൽമെറ്റ് ധരിച്ചിട്ടില്ലായിരുന്നു. രാഗേഷിന്റെ തല പൊട്ടിച്ചിതറിയ അവസ്ഥയിലായിരുന്നു. ബൈക്കും പൂർണമായും തകർന്നു. ഇന്ന് വാഴവിളയിലെ […]