
ടെഹ് റാൻ: ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനെതിരെയുണ്ടായ പ്രക്ഷോഭത്തിൽ 35 പേർ കൊല്ലപ്പെട്ടു. ഒരാഴ്ചയിലധികമായി തുടരുന്ന പ്രതിഷേധത്തിൽ 1,200 ലധികം പേരെ കസ്റ്റഡിയിലെടുത്തതായി യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ 29 പ്രതിഷേധക്കാരും നാല് കുട്ടികളും രണ്ട് ഇറാന് സുരക്ഷാ സേനാംഗങ്ങളും ഉൾപ്പെടുന്നു. എന്നാൽ 250 ഓളം പൊലീസ് ഉദ്യോഗസ്ഥർക്കും ബസിജ് സേനയിലെ 45 അംഗങ്ങൾക്കും പരിക്കേറ്റു എന്നാണ് ഇറാനിലെ അർദ്ധസൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡുമായി അടുത്ത ബന്ധമുള്ള വാർത്താ ഏജൻസി […]