
ന്യൂഡൽഹി: ഇറാന് മുകളിലൂടെയുള്ള വിമാന സർവീസുകൾ വഴിതിരിച്ചു വിടുമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും സ്പൈസ് ജെറ്റും അടക്കമുള്ള വ്യോമയാന കമ്പനികൾ അറിയിച്ചു. ഇറാൻ വ്യോമപാത ഒഴിവാക്കി മറ്റു മാർഗങ്ങളിലൂടെ യാത്ര നടത്തുന്നതിനാൽ വിമാന സർവീസുകളിൽ കാലതാമസം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. റൂട്ട് മാറ്റാൻ കഴിയാത്ത ചില വിമാനങ്ങൾ റദ്ദാക്കുന്നതായും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് അവരുടെ ഇത് സംബന്ധിച്ച സന്ദേശങ്ങൾ പരിശോധിക്കാൻ കമ്പനികൾ യാത്രക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം ഇറാനിലെ […]