
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ വധിച്ചെന്ന് ഡോണൾഡ് ട്രംപ്. ചരിത്രത്തിലെ ഏറ്റവും വലിയ ചെകുത്താൻ ആയത്തൊള്ള ഖമേനിയെ വധിച്ചെന്ന് ട്രംപിന്റെ പ്രസ്താവന. ഖമേനിയുടെ മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടതായി ഇറാൻ വാര്‍ത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാൻ സേനയിലെ ഏഴ് ഉദ്യോഗസ്ഥരെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേനയും അറിയിച്ചു. ഇസ്രായേൽ- യുഎസ് സംയുക്ത സൈനിക ഓപ്പറേഷനിലാണ് ഖമനേയിയും സംഘവും കൊല്ലപ്പെട്ടത്. ട്രംപിനും നെതന്യാഹുവിനും ഖമേനിയുടെ മൃതദേഹത്തിന്റെ ചിത്രം കണ്ടതായി ഇസ്രായേൽ മാധ്യമങ്ങളും അവകാശപ്പെട്ടു. […]