ന്യൂഡൽഹി: ഇറാനിലെ സ്ഥിതിഗതികൾ മോശമായതിനെത്തുടർന്ന് ഇന്ത്യക്കാർ അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ടെഹ്റാനിൽ നടക്കുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെഹ്റാനിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് ഭാരതപൗരന്മാർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ‘ഇന്ത്യൻ പൗരന്മാർ ഇറാനിലെ നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലേക്കുള്ള യാത്ര കർശനമായി ഒഴിവാക്കാൻ വീണ്ടും നിർദ്ദേശിക്കുന്നു’ എന്നാണ് വിദേശകാര്യ മന്ത്രാലയം പങ്കുവച്ച പത്രകുറിപ്പിൽ പറയുന്നത്. മേഖലയിലെ സമീപകാല സംഭവങ്ങളിൽ […]