
ഇന്നത്തെ കാലത്ത് സമൂഹത്തിന്റെയോ ബന്ധുക്കളുടെയോ നിർബന്ധം കൂടി വരുന്ന സാഹചര്യത്തിൽ വിവാഹം എന്നതിനെപ്പറ്റി ചിന്തിക്കുന്ന വ്യക്തികളെയാണ് പലപ്പോഴും കണ്ടുവരുന്നത്. എന്നാൽ വിവാഹത്തിന് തയ്യാറെടുക്കുന്നവരും വിവാഹം കഴിച്ചവരും ദാമ്പത്യജീവിതത്തെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് സന്തോഷകരമായ കുടുംബജീവിതത്തിന്റെ യാത്രയ്ക്ക് സഹായകരമാകും. ഏതൊരു ബന്ധത്തിലും ആദ്യം വേണ്ടത് പരസ്പരം മനസിലാക്കലും വിശ്വാസവുമാണ്. കൂടാതെ പങ്കാളിയെ ബഹുമാനിക്കേണ്ടതും നല്ല കുടുംബജീവിതത്തിന് അടിത്തറയേകും. പരസ്പരം സ്നേഹമുണ്ട് എന്നാൽ പ്രകടിപ്പിക്കാറില്ല എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. വിവാഹമോചനകേസുകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നതും ഇത്തരം പരാതികളാണ്. പങ്കാളിയോടുള്ള […]