കണ്ണൂര്‍: മലയാള സിനിമയിൽ മുത്തച്ഛനായി ഏറെ തിളങ്ങിയ ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ അഞ്ചാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഉണ്ണികൃഷ്ണന് നമ്പൂതിരി സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരം നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് മരണാനന്തര ബഹുമതിയായി സമ്മാനിക്കും. ഈ മാസം 24ന് വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം ഉദയംപേരൂരിലെ ശ്രീനിവാസന്റെ വസതിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് പുരസ്കാരം ശ്രീനിവാസന്റെ കുടുംബത്തിന് കൈമാറും. ഭാര്യ വിമല, മക്കളായ വിനീത്, ധ്യാന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. അന്‍പതിനായിരം രൂപയും ശില്‍പ്പവുമാണ് പുരസ്കാരം. […]